കണ്ണൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കണ്ണൂര്‍ കോര്‍പ്പറേഷന്‍ തല നേതൃയോഗം ശനിയാഴ്ച ഡിസിസി ഓഫീസില്‍ കെ പി സിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളും ജന വിരുദ്ധ നടപടികളും കാരണം എല്ലാ വിഭാഗം ആളുകളും ഈ സര്‍ക്കാരിനെ വെറുത്തുവെന്നും യുഡിഎഫിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കെ സുധാകരന്‍ പറഞ്ഞു. ഒന്നൊന്നായി ആരോപണങ്ങളുടെ പെരുമഴയാണ് പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ഉയര്‍ന്ന് വരുന്നത്. ഭരണപക്ഷ എംഎല്‍എ വരെ സര്‍ക്കാരിനെതിരെ തിരിയുന്ന കാഴ്ചയാണ്. ഇതുവരെ കേട്ട് കേള്‍വിയില്ലാത്തതാണ് ഭരണ മുന്നണിയില്‍ നടക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു, എല്ലാവരും ഒരേ മനസോടെ ഒറ്റക്കെട്ടായി നിന്നാല്‍ കേരളത്തിലെ മഹാഭൂരിഭാഗം പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും നഗരസഭകളിലും യുഡിഎഫിനു വിജയിക്കാന്‍ സാധിക്കുമെന്നും സുധാകരന്‍ പറഞ്ഞു,
അഡ്വ. ടി ഒ മോഹനൻ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ്, കെപിസിസി രാഷ്ട്രീയ കാര്യസമിതിയംഗം അജയ് തറയില്‍, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി എം നിയാസ്, കെ സി മുഹമ്മദ് ഫൈസല്‍, അഡ്വ. കെ പ്രമോദ്, രാജീവന്‍ എളയാവൂര്‍, റിജില്‍ മാക്കുറ്റി, അഡ്വ. പി ഇന്ദിര, ശ്രീജ മഠത്തില്‍, എം പി വേലായുധൻ, മനോജ് കൂ വേരി, ലക്ഷ്മണൻ തുണ്ടിക്കോത്ത്, രാഹുൽ കായക്കൽ, ക്കുക്കിരിരാഗേഷ്, സിയം ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
Congress with local government election preparations.